Thursday, July 23, 2009

നിനക്ക്

ശ്യാമയായ സുന്ദരീ..
നിലാപൂരിതമായ നിന്റെ ഹൃദയം
നീ എന്നില്‍ പകര്ന്നു.
നിന്റെ നിലാവു വീണു
എന്റെ താഴ്വരയാകെ
നിശാഗന്ധി വിടര്‍ന്ന പോലെ.


മാര്‍ച്ച് 12, 2005

വരൂ എന്റെ ഷെഹര്‍സാദ്..

ഷെഹര്‍സാദ്
നീ എന്റെ രാവുകളിലേയ്ക്ക്
വരൂ..
നിന്റെ ഊഷ്മളമായ
ആയിരം കഥകളുടെ
കൂടാരത്തിനുള്ളില്‍,
നിന്റെ സ്പന്ദനങ്ങളോട് ചേര്‍ത്ത്
എന്നെ ശയിപ്പിക്കൂ..


നവംബര്‍ 5, 2006

ഒഴിഞ്ഞ തോണി

ഞാനൊരു
ഒഴിഞ്ഞ തോണിയാണ്.
എന്നില്‍ നീ നിറയൂ
ഇഷ്ടമുള്ളയിടത്തൊക്കെയും
അലയൂ.

സെപ്തംബര്‍, 2006
('ഒഴിഞ്ഞ തോണി' എന്ന ആശയത്തിനു
ഓഷോയോട് കടപ്പാട്‌.)