ശ്യാമയായ സുന്ദരീ..
നിലാപൂരിതമായ നിന്റെ ഹൃദയം
നീ എന്നില്‍ പകര്ന്നു.
നിന്റെ നിലാവു വീണു
എന്റെ താഴ്വരയാകെ
നിശാഗന്ധി വിടര്‍ന്ന പോലെ.
മാര്‍ച്ച് 12, 2005
Thursday, July 23, 2009
വരൂ എന്റെ ഷെഹര്‍സാദ്..
ഷെഹര്‍സാദ്
നീ എന്റെ രാവുകളിലേയ്ക്ക്
വരൂ..
നിന്റെ ഊഷ്മളമായ
ആയിരം കഥകളുടെ
കൂടാരത്തിനുള്ളില്‍,
നിന്റെ സ്പന്ദനങ്ങളോട് ചേര്‍ത്ത്
എന്നെ ശയിപ്പിക്കൂ..
നവംബര്‍ 5, 2006
നീ എന്റെ രാവുകളിലേയ്ക്ക്
വരൂ..
നിന്റെ ഊഷ്മളമായ
ആയിരം കഥകളുടെ
കൂടാരത്തിനുള്ളില്‍,
നിന്റെ സ്പന്ദനങ്ങളോട് ചേര്‍ത്ത്
എന്നെ ശയിപ്പിക്കൂ..
നവംബര്‍ 5, 2006
ഒഴിഞ്ഞ തോണി
ഞാനൊരു
ഒഴിഞ്ഞ തോണിയാണ്.
എന്നില്‍ നീ നിറയൂ
ഇഷ്ടമുള്ളയിടത്തൊക്കെയും
അലയൂ.
സെപ്തംബര്‍, 2006
('ഒഴിഞ്ഞ തോണി' എന്ന ആശയത്തിനു
ഓഷോയോട് കടപ്പാട്.)
ഒഴിഞ്ഞ തോണിയാണ്.
എന്നില്‍ നീ നിറയൂ
ഇഷ്ടമുള്ളയിടത്തൊക്കെയും
അലയൂ.
സെപ്തംബര്‍, 2006
('ഒഴിഞ്ഞ തോണി' എന്ന ആശയത്തിനു
ഓഷോയോട് കടപ്പാട്.)
Saturday, June 6, 2009
അവസാന ഇല
മള്ബറിയ്ക്ക്
ശിശിരത്തില്‍ വിരുന്നു വന്ന
പൊന്‍പട്ടുനൂല്ക്കാരിയാണ് നീ.
എന്ത് നിഷ്കളങ്കതയോടെയാണ്
ഈ അവസാന ഇലയെ
നീ തിന്നുതീര്‍ക്കുന്നത്.
Tuesday, March 24, 2009
ഈ മഴയെ പറ്റി തന്നെ...
പ്രിയ സുഹൃത്തേ..അങ്ങനെ മീനമാസം
തീപ്പൂക്കള്‍ എയ്തു
തിരനോക്കിയപ്പോള്‍ തന്നെ,
ആശ്വാസമെന്നു പറയട്ടെ
അതാ അല്പം മഴ!
ഇടിയൊന്നും വെട്ടിയില്ല,
കാറിന്റെ മുഖവുരയൊന്നുമുണ്ടായില്ലാ,
പെയ്തു ഒരു മഴ.
Subscribe to:
Comments (Atom)
